Tragic Death | തണുപ്പകറ്റാൻ കത്തിച്ച വിറകിന്റെ പുകയിൽ ശ്വാസം മുട്ടി സൗദിയിൽ മലയാളി മരിച്ചു
Nov 30, 2024, 14:45 IST
Photo: Arranged
ADVERTISEMENT
● 14 വർഷമായി പ്രവാസിയായ ഹസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
● മരണാനന്തര നടപടികൾ പൂർത്തിയായതായി സ്ഥലത്തെ കെഎംസിസി പ്രവർത്തകർ, പൊതുപ്രവർത്തകൻ കൃഷ്ണൻ പൊന്നോൽ എന്നിവർ അറിയിച്ചു.
അബഹ: (KVARTHA) തെക്കൻ സൗദിയിലെ അൽനമാസ് പ്രദേശത്ത് പ്രവാസി മലയാളിക്ക് ശ്വാസം മുട്ടി ദാരുണാന്ത്യം. വയനാട് പാപ്ലശ്ശേരി സ്വദേശിയും പരേതനായ മൊയ്ദീൻ കുട്ടി - ആഇശ ദമ്പതികളുടെ മകനുമായ തുക്കടക്കുടിയിൽ ഹസൈനാർ (45) ആണ് മരിച്ചത്.
അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടുജോലി ചെയ്യുന്ന ഹസൈനാർ, തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടർന്ന് ഉണ്ടായ പുകയിൽ ശ്വാസ തടസം അനുഭവപ്പെട്ടാണ് മരിച്ചത്. 14 വർഷമായി പ്രവാസിയായ ഹസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
ഭാര്യ: ശറീന. മക്കൾ: മുഹ്‌സിൻ, മുസിൻ. മരണാനന്തര നടപടികൾ പൂർത്തിയായതായി സ്ഥലത്തെ കെഎംസിസി പ്രവർത്തകർ, പൊതുപ്രവർത്തകൻ കൃഷ്ണൻ പൊന്നോൽ എന്നിവർ അറിയിച്ചു.
#Malayali, #SaudiArabia, #ExpatLife, #TragicDeath, #SmokeInhalation, #SaudiNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
