ഉംറ നിര്‍വ്വഹിച്ച് കുവൈത്തിലേക്ക് മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു
Jul 25, 2012, 18:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: ഉംറ നിര്‍വ്വഹിച്ച ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കുവൈത്തിലേക്ക് കാറില്‍ മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കുവൈത്ത് അതിര്‍ത്തിക്ക് 90 കിലോ മീറ്റര്‍ അകലെ ഹാഫര്‍ അല്ബാത്തില് ബുധനാഴ്ച രാവിലെയാണ് അപകടം.
കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹദ് ആണ് മരിച്ചത്. അപകടം നടക്കുമ്പാള്‍ ഭാര്യ ഫൗസിയയും നാല് മക്കളുമാണ് കൂടെയുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദക്ഷിണ കര്‍ണ്ണാടക ഉള്ളാളിലെ മൊയ്തീന് കുഞ്ഞിയുടെ മകളാണ് ഫൗസിയ. മരിച്ച സഹദ് മലയാളിയാണെങ്കിലും ദക്ഷിണ കര്‍ണ്ണാടകയിലും ഉള്ളാളിലും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. അപകടം നടക്കുമ്പോള്‍ സഹദാണ് കാര്‍ ഓടിച്ചിരുന്നത്. അപകടകാരണം പുറത്തുവന്നിട്ടില്ല. മൃതദേഹം ഹാഫര്‍ അല്ബാത്തിലെ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ഇത് നാട്ടിലെത്തുക്കാനുള്ള ശ്രമങ്ങള്‍ കുവൈത്തിലെ പ്രവാസികള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Obituary, Umra, Car accident, Riyadh, Gulf, Malayali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.