Death | സൗദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു 

 
Malayali Dies After Collapsing While Working in Saudi Arabia

Photo: Arranged

ADVERTISEMENT

● ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് നിഗമനം. 
● അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. 
● ഹൃദയാഘാതം ബാധിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

റിയാദ്: (KVARTHA) റഫായ ജംഷിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം, പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറത്തെ പരേതരായ നടരാജൻ - സതീദേവി ദമ്പതികളുടെ മകൻ തേജസ്സിൽ അനിൽ നടരാജൻ (57) ആണ് മരിച്ചത്. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്ന  അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. 

Aster_MIMS

ജോലിക്കിടയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് നിഗമനം. റഫായ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി  ഇക്കാര്യത്തിൽ രംഗത്തുള്ള റഫായ ജംഷിയിലെ സാമൂഹ്യ പ്രവർത്തകൻ സലിം കൂട്ടായി അറിയിച്ചു.   

കേളി ദവാദമി യൂണിറ്റ് പ്രവർത്തകരും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസാമിയ ഏരിയ പ്രവർത്തകരും സഹായിക്കുന്നുണ്ട്. അനിതയാണ് അനിലിന്റെ ഭാര്യ. ഏകമകൾ അശ്വതി.

 #SaudiArabia #Malayali #Death #HeartAttack #Migrants #Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia