ADVERTISEMENT
ദുബൈ: (www.kvartha.com 17.04.2014) ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ തലശേരി സൈദാര്‍പള്ളിക്ക് സമീപത്തെ അഷ്ഫാനയിലെ സി.മുഹമ്മദ് ഹാഫിസ് (28) ആണ് മരിച്ചത്. പരേതനായ ഇ വി ഖാലിദിന്റെയും സി ഫാത്തിമയുടേയും മകനാണ് ഹാഫിസ് . കഴിഞ്ഞ ഏഴ് വര്‍ഷമായി അല്വസായി ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലിനോക്കുകയാണ് ഹാഫിസ്.
ഹാഫിസ് ഓടിച്ചു കൊണ്ടിരുന്ന ട്രെയിലര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഏപ്രില്‍ 15 ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.
ഹാഫിസ് ജോലിക്കിടെ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
മുഹമ്മദ് ആഷിഖ്, മുഹമ്മദ് ആഷിര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അഫ്സര്‍, മുഹമ്മദ് അമീന്,
അഷ്ഫാന എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: C. Muhammed Haffis, Malayali died in car accident at Dubai, Transport, Driver, Thalassery, Youth, Kannur, Dead Body, Brothers, Obituary, Gulf.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.