ദുബൈയില്‍ വാഹനാപകത്തില്‍ മലയാളി യുവാവ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 17.04.2014)  ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ തലശേരി സൈദാര്‍പള്ളിക്ക് സമീപത്തെ അഷ്ഫാനയിലെ   സി.മുഹമ്മദ് ഹാഫിസ് (28) ആണ് മരിച്ചത്. പരേതനായ ഇ വി ഖാലിദിന്റെയും സി ഫാത്തിമയുടേയും മകനാണ് ഹാഫിസ് . കഴിഞ്ഞ ഏഴ് വര്‍ഷമായി അല്‍വസായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍  ഡ്രൈവറായി ജോലിനോക്കുകയാണ് ഹാഫിസ്.

ദുബൈയില്‍ വാഹനാപകത്തില്‍ മലയാളി യുവാവ് മരിച്ചുഹാഫിസ് ഓടിച്ചു കൊണ്ടിരുന്ന ട്രെയിലര്‍  നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.  ഏപ്രില്‍ 15 ന്  പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം.

ഹാഫിസ് ജോലിക്കിടെ  ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നു. മൃതദേഹം  നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ദുബൈയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

മുഹമ്മദ് ആഷിഖ്, മുഹമ്മദ് ആഷിര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അഫ്‌സര്‍, മുഹമ്മദ് അമീന്‍,
അഷ്ഫാന എന്നിവര്‍ സഹോദരങ്ങളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: C. Muhammed Haffis, Malayali died in car accident at Dubai, Transport, Driver, Thalassery, Youth, Kannur, Dead Body, Brothers, Obituary, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script