Nedumpram Gopi | സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

 


ADVERTISEMENT


കൊച്ചി: (www.kvartha.com) സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി(85) അന്തരിച്ചു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. റിടയേര്‍ഡ് ഹെഡ് മിസ്ട്രസ് കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്. 

ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച'യില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയില്‍ ശ്രദ്ധേയനാകുന്നത്. ശീലാബതി, അശ്വാരൂഡന്‍, പകര്‍ന്നാട്ടം, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമിറ്റി, ആലിഫ് എന്നിവയുള്‍പെടെ ഏറെ മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 
Aster_MIMS

സിനിമകള്‍ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്. 

Nedumpram Gopi | സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു


2004 ഓഗസ്റ്റ് 27നായിരുന്നു  മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച 'കാഴ്ച' എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ നെടുമ്പ്രം ഗോപിയുടെ അച്ഛനായും മുത്തച്ഛനായുമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഗുജറാതിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് പവന്‍ എന്ന കുട്ടി കേരളത്തിലേക്കെത്തിപ്പെടുകയും മാധവനെന്ന സാധാരണക്കാരന്‍ അവനെ മകനെപ്പോലെ വളര്‍ത്തുകയും ചെയ്യുന്നു. അവരുടെ സ്‌നേഹവും, ഒരു പ്രത്യേക സാഹചര്യത്തില്‍ അവനെ പിരിയേണ്ടി വരുമെന്നായപ്പോള്‍ അതൊഴിവാക്കാന്‍ മാധവന്‍ നടത്തുന്ന ശ്രമങ്ങളുമാണ് കാഴ്ചയുടെ പ്രമേയം. 

Keywords:  News,Kerala,State,Kochi,Actor,Cinema,Cine Actor,Death, Condolence,Obituary, Malayalam actor Nedumpram Gopi passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia