
1986-ല്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ജഗന്നാഥന്‍ സിനിമാ അഭിനയ ലോകത്തെത്തിയത്. നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കുള്ള പ്രവേശനം. മഴവില്‍കാവടി, പട്ടണത്തില്‍ സുന്ദരന്‍, ദേവാസുരം, സൂര്യഗായത്രി, തച്ചോളി വര്‍ഗീസ് ചേകവര്‍, സൗഹൃദം, തച്ചിലേടത്തു ചുണ്ടന്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ആനവാല്‍മോതിരം, അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍, ദശരഥം തുടങ്ങിയവയാണു അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ഹാസ്യരംഗത്തും തന്റേതായ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
170 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നു. അരവിന്ദന്‍, നെടുമുടി വേണു എന്നിവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003ല്‍ പുറത്തിറങ്ങിയ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
Keywords: Actor, Obituary, Malayalam, Film, Kerala, Drama, Poojappura, Malayalam News, Kerala Vartha, Jagannathan, Malayalam actor Jagannathan passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.