ഉറക്കിക്കിടത്തി ഫാമിലേക്ക് പോയി, പിന്നാലെ ഷോർട്ട് സർക്യൂട്ട്; വാൾ ഫാൻ ഉരുകിവീണ് പൊള്ളലേറ്റ് 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ADVERTISEMENT
● കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ ഫാമിൽ ജോലിക്കിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്
● റൂമിലെ വാൾ ഫാനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ഫാൻ കത്തി ഉരുകി കട്ടിലിലേക്ക് വീഴുകയും ചെയ്തു
● ഫാനിന് മുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് തീ പടർന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി
● ഫാനിൽ നിന്നുള്ള പൊള്ളലേറ്റാണ് കുഞ്ഞ് മരണപ്പെട്ടത്
മലപ്പുറം: (KVARTHA) വണ്ടൂരിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കട്ടിലിലേക്ക് വീണ വാൾ ഫാനിൽ നിന്ന് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിൻ്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. ചൊവ്വാഴ്ച (സെപ്റ്റംബർ 22) വൈകീട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
തീപിടിച്ചത് വാൾ ഫാനിൽ
അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സജീവും ഭാര്യയും ഫാമിൽ ജോലിക്കിറങ്ങിയതായിരുന്നു. ഇതിന് പിന്നാലെയാണ് റൂമിലെ വാൾ ഫാനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. തുടർന്ന് ഫാൻ കത്തി ഉരുകി കുഞ്ഞ് കിടന്നിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. ഈ ഫാനിൽ നിന്ന് പൊള്ളലേറ്റതാണ് കുഞ്ഞിൻ്റെ മരണത്തിന് ഇടയാക്കിയത്. ഫാനിന് മുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലേക്ക് തീ പടർന്നതാണ് ദുരന്തത്തിൻ്റെ ആക്കം കൂട്ടിയത്.
പോലീസ് കേസെടുത്തു
വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് മാതാപിതാക്കൾ ഓടിയെത്തിയത്. എത്തിയപ്പോഴേക്കും കുഞ്ഞിന് സാരമായി പൊള്ളലേറ്റിരുന്നു. ഉടനടി മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിൽ കിടക്ക പൂർണമായും കത്തി നശിച്ചു. റൂമിലെ മറ്റ് വസ്തുക്കളിലേക്കും തീ പടർന്നിരുന്നു. സംഭവത്തിൽ എടവണ്ണ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 5-month-old baby girl tragically died in Wandoor, Malappuram, after a short circuit caused a wall fan to catch fire and fall onto her bed while her parents were working on a nearby farm. Edavanna police have registered a case of unnatural death.
#Kvartha #MalappuramNews #FireAccident #Wandoor #KeralaNews #MalayalamNews #InfantDeath #AmmuNews
