മിക്ച്ചർ കഴിക്കുന്നതിനിടെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി 3 വയസുകാരൻ മരിച്ചു
ADVERTISEMENT
● മലപ്പുറം കുന്നുംപുറം ചെങ്ങാനി സ്വദേശി മുഹമ്മദ് റിസാൻ ആണ് മരിച്ചത്
● ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു
● അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
● മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറക്കി
മലപ്പുറം: (KVARTHA) കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിൻ്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.
മിക്ച്ചർ കഴിക്കുന്നതിനിടെ അപകടം
രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ കപ്പലണ്ടി അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുഞ്ഞ് ശ്വാസംമുട്ടലിൻ്റെ ലക്ഷണങ്ങൾ കാണിച്ചതോടെ വീട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം ഖബറക്കി
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പ്രദേശത്തെ ജുമാമസ്ജിദിൽ ഖബറക്കി.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 3-year-old boy in Malappuram died after a peanut got stuck in his throat.
#MalappuramNews #TragicDeath #KeralaNews #ChildSafety #ManjeriMedicalCollege #LocalNewsKerala #SobhaNews
