SWISS-TOWER 24/07/2023

Tragedy | 'വെൽഡിങ്ങിനിടെ കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു'; റിയാദിൽ മാഹി സ്വദേശിക്ക് ദാരുണാന്ത്യം 

 
Mahi Native Dies in Riyadh Accident
Mahi Native Dies in Riyadh Accident

Photo: Arranged

● റിയാദ് അൽഖർജിൽ വെൽഡിങ്ങിനിടെയാണ് പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചത് 
● യുപി സ്വദേശിയ്ക്ക് പരിക്കേറ്റു.
● ശരതിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

കണ്ണൂർ: (KVARTHA) റിയാദിലെ അല്‍ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരിച്ചു. യു പി സ്വദേശിക്ക് പരിക്കേറ്റു. മാഹിവളപ്പില്‍ തപസ്യ വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് സനയ്യയില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്  ഷോപ്പില്‍ എത്തിച്ച കാറിന്റെ പെട്രോള്‍ ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Aster mims 04/11/2022

തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍  പൊള്ളലേറ്റ രണ്ടുപേരെയും ഉടന്‍തന്നെ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. 

വിദഗ്ധ ചികിത്സ നൽകിയെങ്കിലും ശരതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യു പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശരതിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

#RiyadhAccident #KeralaNews #OverseasIndians #RIP #WeldingAccident #PetrolTankExplosion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia