Nitin Desai | പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 2, 2023, 12:28 IST
മുംബൈ: (www.kvartha.com) പ്രശസ്ത ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ മരിച്ച നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയിലാണ് നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നിരവധി ഹിന്ദി, മറാഠി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമാസ് (1987) എന്ന ടെലിവിഷന്‍ ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് കലാസംവിധായകനായാണ് തന്റെ കരിയര്‍ നിതിന്‍ ചന്ദ്രകാന്ത് തുടങ്ങുന്നത്. ഹം ദില്‍ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. ലഗാന്‍, ദേവദാസ്, സ്വദേശ്, ജോധാ അക്ബര്‍, പ്രേം രതന്‍ ധാന്‍ പയോ എന്നിവയാണു ശ്രദ്ധനേടിയ ബോളിവുഡ് ചിത്രങ്ങള്‍.
മികച്ച കലാസംവിധാനത്തിന് നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും മൂന്നു ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1965 ജനുവരി 25 ന് മഹാരാഷ്ട്രയിലെ ദാപോലിലാണ് ജനനം.
Keywords: News, National, National-News, Obituary, Obituary-News, Maharashtra, Bollywood, Art Director, Nitin Desai, Found Dead, Studio, Maharashtra: Top Bollywood Art Director Nitin Desai Found Dead in Studio.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.