പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്ക് മറിഞ്ഞു; 7 മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ബിജെപി എംഎല്‍എയുടെ മകനും
Jan 25, 2022, 12:15 IST
ADVERTISEMENT
മുംബൈ: (www.kvartha.com 25.01.2022) പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴു മെഡികല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ബിജെപി എംഎല്‍എയുടെ മകനും ഉള്‍പെടുന്നു. മഹാരാഷ്ട്രയിലെ സെല്‍സുരയിലുണ്ടായ വാഹനാപകടത്തിലാണ് ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകന്‍ അവിഷ്‌കര്‍ രഹാങ്ഡാല ഉള്‍പെടെയുള്ള മെഡികല്‍ വിദ്യാര്‍ഥികള്‍ മരിച്ചത്.
ഡിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുന്നതിനിടെ സെല്‍സുരയ്ക്കടുത്ത് കാര്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാര്‍ധയിലെ സവാന്‍ഗി മെഡികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
വിദ്യാര്‍ഥികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫന്‍ഡില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Keywords: Maharashtra: BJP MLA’s son among 7 medical students died in road accident in Wardha, Mumbai, News, Accidental Death, Obituary, Prime Minister, Compensation, Family, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

