ഒരു കയറിന്റെ രണ്ട് അറ്റത്തായി കമിതാക്കള്‍ തൂങ്ങി മരിച്ചു: കാമുകന്റെ വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പ്

 


ADVERTISEMENT

മിഡ് നാപൂര്‍: (www.kvartha.com 04.03.2018) ഒരു കയറിന്റെ രണ്ട് അറ്റത്തായി കമിതാക്കള്‍ തൂങ്ങി മരിച്ചു. പതിനാറുകാരിയായ ഉമ ഗാംഗുലി, കാമുകനും വിവാഹിതനുമായ കാര്‍ത്തിക് കോതല്‍(24) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ പത്താം ക്ലാസ് പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴായിരുന്നു ദുരന്തം. പശ്ചിമ ബംഗാളിലെ വെസ്റ്റ് മീഡ് നാപ്പൂരിലായിരുന്നു സംഭവം. ഒരു കയറിന്റെ രണ്ട് അറ്റത്തുമായാണ് ഇവര്‍ ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു.

ഒരു കയറിന്റെ രണ്ട് അറ്റത്തായി കമിതാക്കള്‍ തൂങ്ങി മരിച്ചു: കാമുകന്റെ വിവാഹം കഴിഞ്ഞത് ആറുമാസം മുമ്പ്

ഖരാര്‍ മുന്‍സിപ്പാലിറ്റി സ്വദേശികളായിരുന്നു ഇരുവരും. ആറുമാസം മുമ്പായിരുന്നു കാര്‍ത്തിക്കിന്റെ വിവാഹം കഴിഞ്ഞത്. ഉമ മാര്‍ച്ച് 12 നു നടക്കുന്ന പത്താംക്ലാസ് പരീക്ഷയ്ക്കു തയ്യാറെടുക്കുകയായിരുന്നു. വിവാഹിതനായ കാര്‍ത്തിക്കുമായുള്ള ഉമയുടെ ബന്ധം വീട്ടുകാര്‍ അറിഞ്ഞതാണ് കമിതാക്കളെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് വിവരം.

Keywords: Lovers hanged at the ends of a rope, West Bengal, Local-News, Marriage, Hang Self, Examination, Police, Municipality, News, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia