കു­റ്റി­പ്പുറം റെ.മേല്‍­പ്പാ­ല­ത്തില്‍ നിന്നും ലോ­റി മ­റി­ഞ്ഞ് കാസര്‍­കോ­ട് സ്വ­ദേ­ശിയാ­യ ക്ലീ­നര്‍ മ­രി­ച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കു­റ്റി­പ്പുറം റെ.മേല്‍­പ്പാ­ല­ത്തില്‍ നിന്നും ലോ­റി മ­റി­ഞ്ഞ് കാസര്‍­കോ­ട് സ്വ­ദേ­ശിയാ­യ ക്ലീ­നര്‍ മ­രി­ച്ചു മ­ല­പ്പുറം: കുറ്റി­പ്പു­റം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് ലോറി താഴേയ്ക്കുമറിഞ്ഞ് ക്ലീനര്‍ മരിച്ചു. കാസര്‍കോട് പുലിക്കു­ന്ന് ജി­യു­പി സ്­കൂ­ളി­നു സ­മീപ­ത്തെ ശ്രീ­ധര­ന്റെ മ­കന്‍ പു­ഷ്­പ­രാ­ജ്(32) ആ­ണ് മ­രി­ച്ച­ത്.

ശ­നി­യാഴ്­ച പു­ലര്‍­ച്ചെ­ 4.30 മണി­യോ­ടെ­­യാണ് അ­പ­ക­ട­മു­ണ്ടാ­യത്. ഡ്രൈ­വര്‍ കാസര്‍­കോ­ട് നു­ള്ളി­പ്പാ­ടി­യി­ലെ സു­ന്ദ­ര­ന്റെ മകന്‍ കി­ഷോ­ര്‍ കു­മാറി(30)നെ ഗു­രു­ത­രമാ­യ പ­രി­ക്കു­ക­ളോ­ടെ കു­റ്റി­പ്പു­റം ന­ട­ക്കാ­വ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. മ­രി­ച്ച പു­ഷ്­പ­രാ­ജി­ന്റെ മൃ­ത­ദേ­ഹം തി­രൂര്‍ ഗ­വണ്‍­മെന്റ് ആ­ശു­പത്രി മോര്‍­ച്ച­റി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ക­യാണ്.

ഇ­വര്‍ സ­ഞ്ച­രി­ച്ച കെ. എല്‍ 14 ജെ 8377 ന­മ്പര്‍ ലോ­റി­യാ­ണ് റെ­യില്‍­വേ മേല്‍­പ്പാ­ല­ത്തില്‍ നി­ന്നും താ­ഴേ­ക്ക് മ­റി­ഞ്ഞ­ത്. എ­റ­ണാ­കുള­ത്ത് നിന്നും കാസര്‍­കോ­ട്ടേ­ക്ക് റ­ബ്ബര്‍­ഷീ­റ്റു­മാ­യി വ­രി­ക­യാ­യി­രു­ന്നു ലോറി. ലോ­റി ഡ്രൈ­വര്‍ ഉ­റ­ങ്ങി­യ­തു­മൂ­ല­മാ­ണ് അ­പക­ടം സം­ഭ­വി­ച്ച­തെ­ന്നാ­ണ് നി­ഗ­മ­ന­മെ­ന്ന് കു­റ്റി­പ്പു­റം എസ്.ഐ കെ. സു­ബ്ര­ഹ്മ­ണ്യന്‍ പ­റ­ഞ്ഞു.

ലോ­റി തെറ്റാ­യ ദി­ശ­യി­ലാ­ണ് പാ­ല­ത്തി­നു മു­ക­ളില്‍ നിന്നും താ­ഴേ­ക്ക് വീ­ണത്. അ­പ­ക­ട വിവ­രം അ­റി­ഞ്ഞ ഉട­നെ പോ­ലീസും ഫയര്‍­ഫോ­ഴ്‌സും നാ­ട്ടു­കാരും ചേര്‍­ന്നാ­ണ് ര­ക്ഷാ­പ്ര­വര്‍ത്ത­നം ന­ട­ത്തി­യത്. പു­ഷ്­പ­രാ­ജി­ന്റെ മര­ണം പോ­ലീസ് അ­റി­ യി­ ച്ച­തി­നെ തു­ടര്‍­ന്ന് കാസര്‍­കോ­ട് നി­ന്ന് ബ­ന്ധു­ക്കള്‍ കു­റ്റി­പ്പു­റ­ത്തേ­ക്ക് പു­റ­പ്പെ­ട്ടി­ട്ടുണ്ട്.

Keywords:  Accident, Obituary, Malappuram, Bridge, Driver, Cleaner       




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia