ലോഡിങ് തൊഴിലാളിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

 
Photo of the loading worker Thayanbath Rajesh who was found dead in Payyanur.

Photo: Special Arrangement

ADVERTISEMENT

● കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
● മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി.
● മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ: (KVARTHA) പയ്യന്നൂർ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ റോഡരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നൂർ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷിനെയാണ് (45) പയ്യന്നൂർ മൂരിക്കൊവ്വൽ ഉഷാ റോഡിലെ ഓവുചാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കമിഴ്ന്നു കിടക്കുന്ന നിലയിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Aster_MIMS

രാജേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഇവർ പോലീസിൽ പരാതി നൽകി. അന്നൂർ പടിഞ്ഞാറെക്കരയിലെ പരേതരായ അമ്പുവിന്റെയും തായമ്പത്ത് കുഞ്ചിരിയുടെയും മകനാണ് മരിച്ച രാജേഷ്.

സഹോദരങ്ങൾ: ടി. കുമാരി, ടി. രാജീവൻ (ലോഡിങ് തൊഴിലാളി, എഫ്.സി.ഐ പയ്യന്നൂർ), ടി. രതീഷ് (നിർമാണ തൊഴിലാളി), ടി. പുഷ്പ.

ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വാർത്ത ഷെയർ ചെയ്ത് അഭിപ്രായം അറിയിക്കൂ.

Article Summary: A loading worker found dead in a drain in Payyanur; family suspects foul play.

Hashtags: #Payyanur #KeralaCrime #LoadingWorker #SuspiciousDeath #Kannur #Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia