SWISS-TOWER 24/07/2023

എല്‍ ജെ ഡി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 24.10.2020) ജനതാദള്‍ നേതാവ് കാഞ്ഞങ്ങാട്ടെ എ രാമകൃഷ്ണന്‍ (75) അന്തരിച്ചു. കണ്ണൂര്‍ ഏ കെ ജി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇലക്ട്രിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട്ടെത്തിയ രാമകൃഷ്ണന്‍ സഹൃദയനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.
Aster mims 04/11/2022
എല്‍ ജെ ഡി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍ അന്തരിച്ചു



അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെയും ആര്‍ എസ് എസിന്റെയും പ്രവര്‍ത്തകനും നേതാവുമായിരുന്നു എ വി രാമകൃഷ്ണന്‍. ഇലക്ട്രിക്കല്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇക്കാലത്ത് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പയന്നൂര്‍ മഹാദേവ ഗ്രാമത്തിനടുത്താണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ കാഞ്ഞങ്ങാട്ടെ മുഴുവന്‍ മേഖലകളിലും നിറഞ്ഞുനിന്നു. 1984 ലാണ് ജനസംഘവുമായി ബന്ധം വേര്‍പെടുത്തി ജനതാദളില്‍ ചേരുന്നത്. കുന്നുമ്മലില്‍ ചേര്‍ന്ന യോഗത്തില്‍ കെ ചന്ദ്രശേഖരനാണ് രാമകൃഷ്ണന് പാര്‍ട്ടി അംഗത്വം നല്‍കുന്നത്. 

ജനതാദള്‍ പഞ്ചായത്ത് പ്രസിഡണ്ട്, മണ്ഡലം സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍  പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ലോക താന്ത്രിക് ജനതാദളിന്റെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കെ മാധവന്‍ സ്മാരക ട്രസ്റ്റ്, ടി കെ കെ ഫൗണ്ടേഷന്‍, കെ ചന്ദ്രശേഖരന്‍ സ്മാരക ട്രസ്റ്റ് എന്നിവയുടെ ഭാരവാഹിയാണ്. സംസ്ഥാന കയര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ നളിനി കാഞ്ഞങ്ങാട് മില്‍ക്ക് സപ്ലൈ സഹകരണ സംഘത്തിലെ ജീവനക്കാരിയായി വിരമിച്ചു. മക്കള്‍: ബിന്ദു, സിന്ധു, ബിജു.


Keywords:  Kasaragod, News, Kerala, Obituary, Death, Top-Headlines, Politics,  Kasargod LJD district president AV Ramakrishnan has passed away
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia