Obituary | കുറുമാത്തൂർ നായ്ക്കർ പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

 
Parameswaran Namboothirippad, Thalipparambu passes away
Parameswaran Namboothirippad, Thalipparambu passes away

Photo: Arranged

● പരേതരായ കുറുമാത്തൂർ നായ്ക്കർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകനാണ്.
● സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് ശേഷം കുറുമാത്തൂർ ഇല്ലം തറവാട് ശ്മശാനത്തിൽ നടക്കും.

തളിപ്പറമ്പ്: (KVARTHA) കൊട്ടിയൂർ ക്ഷേത്രത്തിലെ ആലിംഗന പുഷ്പാഞ്ജലി താന്ത്രിക സ്ഥാനികനും, തളിപ്പറമ്പ് കുറുമാത്തൂർ ഇല്ലം കാരണവരുമായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് (92) അന്തരിച്ചു.

പരേതരായ കുറുമാത്തൂർ നായ്ക്കർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: കാണിപ്പയ്യൂർ നിർമ്മല അന്തർജ്ജനം. മക്കൾ: ഹരി നമ്പൂതിരിപ്പാട്, രമ (അവണപ്പറമ്പ് മന), രാജി അശോക് കുമാർ. മരുമക്കൾ: ആനന്ദ് (അവണപ്പറമ്പ് മന), അശോക് കുമാർ (ഐ.എഫ്.എസ്. സാംബിയ ഹൈക്കമ്മീഷണർ), ഇ.എം. ലേഖ (അധ്യാപിക, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ). സഹോദരങ്ങൾ: മണി നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, ശാന്ത (വരിക്കാശ്ശേരി മന), ഗൗരി (വീമ്പൂർ മന), കുറുമാത്തൂർ കപാലി നമ്പൂതിരിപ്പാട്, പരേതനായ വാസുദേവൻ നമ്പൂതിരിപ്പാട്.

സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് ശേഷം കുറുമാത്തൂർ ഇല്ലം തറവാട് ശ്മശാനത്തിൽ നടക്കും.

#KeralaNews #Thalipparambu #ParameswaranNamboothirippad #Obituary #Koottiyoor #Namboothiri



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia