Died | ലൈന്‍ അറ്റകുറ്റപ്പണിക്കിടെ 2 കെഎസ്ഇബി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
May 13, 2024, 15:48 IST
കൊല്ലം: (KVARTHA) ലൈന്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തില്‍ രണ്ട് കെ എസ് ഇ ബി ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. കൊല്ലത്തും കോഴിക്കോടും ഉണ്ടായ അപകടത്തിലാണ് രണ്ട് ജീവനക്കാര്‍ മരിച്ചത്. കൊല്ലത്ത് പവിത്രേശ്വരം ആലാശേരിയിലെ ലൈന്‍ അറ്റകുറ്റപ്പണിക്കിടെ ലൈന്‍മാന്‍ പ്രദീപാണ് (47) വൈദ്യുതാഘാതമേറ്റ് മരിച്ചത്. ശാസ്താംകോട്ട മനക്കര സ്വദേശിയാണ്. തിങ്കളാഴ്ച (13.05.2024) രാവിലെ പത്തരയോടെയാണ് സംഭവം.
മറ്റൊരു അപകടം നടന്നത് പന്തീരങ്കാവ് കുന്നത്തുപാലത്തിന് സമീപമാണ്. വേട്ടുവേടന്‍ കുന്നില്‍ വൈദ്യുതി തൂണില്‍നിന്നും വീണ് മുസ്തഫ (40) എന്നയാളാണ് മരിച്ചത്. മലപ്പുറം വാഴയൂര്‍ സ്വദേശിയാണ്. വൈദ്യുതി കടന്നുവരാനുള്ള വഴികളെല്ലാം അടച്ചെന്ന വിശ്വാസത്തോടെ ലൈന്‍ അറ്റകുറ്റപ്പണി ചെയ്യുന്ന ലൈന്‍മാന്‍മാര്‍ തന്നെ വൈദ്യുതാഘാതമേറ്റ് പിടഞ്ഞുമരിക്കുന്ന സാഹചര്യമുണ്ടാകുന്നത് സംസ്ഥാനത്ത് ദയനീയമായി തുടരുന്നു. നിരുത്തരവാദിത്തത്തില്‍നിന്നുണ്ടായ ജീവഹാനികള്‍ കെ എസ് ഇ ബി ചെറുതായി കാണേണ്ടതല്ലെന്ന് മരണങ്ങള്‍ ചൂണ്ടികാണിക്കുന്നു.
Keywords: News, Kerala, Kollam-News, Kozhikode-News, Obituary, Local-News, Employees, Accident, KSEB, Linemen, Died, Duty, Kollam News, Kozhikode News, Accident, Reginal News, KSEB lineman died while their duty.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.