കെൽട്രോൺ കോംപണൻ്റ് കോംപ്ലക്സ് മുൻ എംഡി കെ പി എൻ കുട്ടി നിര്യാതനായി

 
Former Keltron Component Complex Managing Director K P N Kutty who passed away at 86

Photo: Special Arrangement, Enhanced by GPT

ADVERTISEMENT

● കെൽട്രോൺ സ്ഥാപക ചെയർമാൻ കെ പി പി നമ്പ്യാരുടെ സഹോദരനാണ്.
● നവംബർ 27 വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ മാങ്ങാട്ടെ വീട്ടിൽ പൊതുദർശനം.
● തുടർന്ന് പകൽ 11-ന് സംസ്കാരം നടക്കും
● ഇംഗ്ലണ്ടിൽ ഉപരിപഠനവും ദീർഘകാലം ജോലിയും ചെയ്ത ശേഷം 1975-ൽ നാട്ടിലെത്തി.

മാങ്ങാട്ടുപറമ്പ്: (KVARTHA) മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണൻ്റ് കോംപ്ലക്സ് മുൻ എംഡി കെ.പി.എൻ. കുട്ടി നിര്യാതനായി. കുന്നത്ത് പുതിയ വീട്ടിൽ നാരായണൻ കുട്ടി എന്ന കെ.പി.എൻ. കുട്ടിക്ക് 86 വയസ്സായിരുന്നു. കെൽട്രോൺ സ്ഥാപക ചെയർമാൻ കെ.പി.പി. നമ്പ്യാരുടെ സഹോദരനാണ്. നവംബർ 27 വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ മാങ്ങാട് ലക്നോട്ടിക്ക കൺവെൻഷൻ സെൻ്ററിന് എതിർവശത്തെ വീട്ടിൽ പൊതുദർശനം നടക്കും. തുടർന്ന് പകൽ 11-ന് സംസ്കാരം നടത്തും.

Aster_MIMS

ഇംഗ്ലണ്ടിൽനിന്ന് നാടിൻ്റെ വ്യവസായ പുരോഗതിയിലേക്ക്

കല്യാശേരിയിൽ ജനിച്ച കെ.പി.എൻ. കുട്ടി ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് ശേഷം ദീർഘകാലം അവിടെ ജോലി ചെയ്തു. 1975-ൽ നാട്ടിലേക്ക് വന്ന അദ്ദേഹം മാങ്ങാട്ടുപറമ്പ് കെൽട്രോണിൽ ഡവലപ്മെൻ്റ് മാനേജരായി ചുമതലയേറ്റു. തുടർന്ന് കെൽട്രോൺ എംഡിയായി സേവനമനുഷ്ഠിച്ചു.

2000-ത്തിൽ കെൽട്രോണിൽനിന്ന് വിരമിച്ച ശേഷം തിരുവനന്തപുരം വൈറ്റാ ലെക്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി, ഐനെക്സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.

കുടുംബവിവരങ്ങൾ

പി.പി. ചിണ്ടൻ നമ്പ്യാരുടെയും കെ.പി. മാധവിയുടെയും മകനാണ്. ഭാര്യ: ജുഡിത്ത് കുട്ടി (ഇംഗ്ലണ്ട്). മക്കൾ: വിജയ് കുട്ടി (ഇംഗ്ലണ്ട്), വിലാസ് കുട്ടി (ഗൾഫ്). മരുമക്കൾ: നമ്രത (ഇംഗ്ലണ്ട്), അനുപമ.

മറ്റ് സഹോദരങ്ങൾ: കെ.പി. സരോജിനി (കോഴിക്കോട്), കെ.പി. ജാനകിയമ്മ (ചെന്നൈ), കെ.പി. പ്രഭാകരൻ (കല്യാശേരി), കെ.പി. ഗിരിജ (സിൻഡിക്കറ്റ് ബാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥ, കൊച്ചി), പരേതരായ കെ.പി. കമലാക്ഷിയമ്മ, കെ.പി. രാമചന്ദ്രൻ, കെ.പി. ഗൗരി, കെ.പി. ഉണ്ണികൃഷ്ണൻ.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Former Managing Director of Keltron Component Complex, Mangattuparamba, K.P.N. Kutty (86), passed away. 

#Kvartha #KPNKutty #Keltron #KannurNews #Obituary #KPPNambiar #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
A Aparna
A Aparna

211 Articles

Tags

Share this story

wellfitindia