Found Dead | കോഴിക്കോട് റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
Sep 27, 2023, 16:34 IST
കോഴിക്കോട്: (KVARTHA) റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. കക്കോടിയിലാണ് സംഭവം. കൂടത്തുംപൊയില്‍ എരഞ്ഞോത്ത് താഴത്ത് മനു (30) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മനു റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്.
ബുധനാഴ്ച (27.09.2023) രാവിലെ അഞ്ചരയോടെയാണ് സംഭവം. എലത്തൂര്‍ പൊലീസെത്തി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ആശുപത്രിയില്‍നിന്നും അറിയിച്ചു. പരേതനായ മണിയുടെയും തങ്കമണിയുടെയും മകനാണ്. പെയിന്റിങ് തൊഴിലാളിയാണ്. എലത്തൂര്‍ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.