Drowned | കോഴിക്കോട്ട് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Jul 22, 2023, 09:15 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നരിക്കുനിയില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര പടിഞ്ഞാറയില്‍ മീത്തല്‍ സലീമിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ്‌രിയ്യയിലെ വിദ്യാര്‍ഥിയാണ്. മൂര്‍ഖന്‍കുണ്ടിലെ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പത്തിലധികം വരുന്ന സഹപാഠികളൊപ്പമാണ് നിഹാല്‍ കുളത്തില്‍ കുളിക്കാനെത്തിയത്. എല്ലാവരും വെള്ളത്തില്‍ നിന്ന് കയറിയ ശേഷമാണ് നിഹാലിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി കണ്ടെത്തി എളേറ്റിലിലെ ആശുപത്രിയിലും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍ക്കും. മാതാവ്: റൈഹാന. സഹോദരങ്ങള്‍: നാജിയ, സുഹൈല്‍.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Student, Drowned, Pond, Kozhikode: Student drowned in pond.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

