Gafoor Arakkal | 'ലുക്കാച്ചുപ്പി' സിനിമയുടെ തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com) സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ (57) അന്തരിച്ചു. ഫറോക്ക് പേട്ട സ്വദേശിയാണ്. കുറച്ചു കാലമായി മലപ്പുറം ചെമ്മാടാണ് താമസം. അര്‍ബുദ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
             
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദ കോയ' എന്ന പുസ്തകത്തിന്റെ പ്രകാശനം വൈകിട്ട് നടക്കാനിരിക്കെയാണ് ഗഫൂറിന്റെ വിയോഗം. 2015ല്‍ പുറത്തിറങ്ങിയ 'ലുക്കാച്ചുപ്പി' എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 

അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, എന്നീ കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നക്ഷത്രജന്മം, ഹോര്‍ത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും എഴുതി.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് നോവലുകള്‍. ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് ഗഫൂര്‍ രചന നിര്‍വഹിച്ച മറ്റു സിനിമകള്‍.

Gafoor Arakkal | 'ലുക്കാച്ചുപ്പി' സിനിമയുടെ തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു



Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode:, Script Writer, Gafoor Arakkal, Passes Away, Kozhikode: Script Writer Gafoor Arakkal Passes Away.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia