Body Found | ചാത്തമംഗലത്തുനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീട്ടില്‍നിന്നും അര കിലോമീറ്ററോളം ദൂരെയുള്ള പുഴയില്‍ കണ്ടെത്തി
Jul 15, 2023, 17:02 IST
കോഴിക്കോട്: (www.kvartha.com) ചാത്തമംഗലത്തുനിന്ന് ശനിയാഴ്ച (15.07.2023) രാവിലെ മുതല്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ പുഴയില്‍ കണ്ടെത്തി. ചാത്തമംഗലം കടാട്ട് ജമീല (55) ആണ് മരിച്ചത്. പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ, വീട്ടില്‍നിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരുപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടവില്‍നിന്ന് മൃതദേഹം ലഭിച്ചത്.
വെള്ളിയാഴ്ച (14.07.2023) രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ചെരുപ്പ് കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും മുക്കത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ യൂനിറ്റും തിരച്ചിലില്‍ പങ്കാളികളായി. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode, Housewife, Body Found, Mysterious Disappearance, Kozhikode: Housewife's Body Found In River After Mysterious Disappearance.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.