Found Dead | അഗ്നിരക്ഷാസേന ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍, സമീപം അമ്മയുടെ മൃതദേഹവും
Jan 30, 2024, 17:52 IST
കോഴിക്കോട്: (KVARTHA) മുക്കം അഗ്നിരക്ഷാസേന സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു (36), മാതാവ് ശാന്ത (65) എന്നിവരാണ് മരിച്ചത്.
2018ല്‍ അഗ്‌നിരക്ഷാ സേനയില്‍ ജോലിയില്‍ പ്രവേശിച്ച ഷിംജുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷത്തോളമായി മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
രാവിലെ ഷിംജുവിനെ തൂങ്ങിയ നിലയിലും, അമ്മയെ വിഷം ഉള്ളില്‍ ചെന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം സംഭവം കണ്ടത്. ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഷിംജുവിന്റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു. ശാന്ത അസുഖബാധിതയായിരുന്നുവെന്ന് സൂചനയുണ്ട്. പോസ്റ്റുമോര്‍ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വൈകിട്ടോടെ സംസ്‌കരിക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kozhikode News, Fire and Rescue, Officer, Mother, Found Dead, Home, Kozhikode: Fire and rescue officer and mother found dead in home.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.