Found Dead | ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരാണ് മരിച്ചത്. 

വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. അശോക് കുമാര്‍ തിരുവനന്തപുരം വിജിലന്‍സ് ഓഫിസിലെ ടൈപിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജന്‍സ് വിങ്ങില്‍ ട്രെയിനിയുമാണ്.

അനു രാജിന്റെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും നാല് മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ഇടുക്കി ചെറുതോണി സ്വദേശിനി സൂസിയുടെ മകളാണ് അനു രാജ്. പരേതനായ വെണ്ണിപുറത്ത് മാധവന്‍ നായരുടെയും ദേവിഅമ്മയുടെയും മകനാണ് അശോക് കുമാര്‍. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ ശാന്തകുമാരി, രാജു (ഡപ്യൂടി സെക്രടറി, സെക്രടേറിയറ്റ്), രാജേശ്വരി. 

Found Dead | ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, Kerala-News, Found Dead, Police, Couple, Kerala, Obituary-News, Obituary, Kozhikode: Couple found dead. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia