Youth Dead | 'ഈരാറ്റുപേട്ടയില്‍ മദ്യപിക്കുന്നതിനിടെ രണ്ടാം നിലയില്‍നിന്ന് ആറ്റിലേക്ക് ചാടിയ 23 കാരന്‍ മരിച്ചു'
Aug 21, 2023, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) ഈരാറ്റുപേട്ടയില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ യുവാവ് മരിച്ചതായി പൊലീസ്. 23 കാരനായ നേപാള്‍ സ്വദേശി സുലോചന്‍ തരു ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ വട്ടക്കയത്താണ് സംഭവം.
ആറ്റുതീരത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സുലോചന്‍ ഉള്‍പെടെ താമസിച്ചിരുന്നത്. സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇയാള്‍ താമസസ്ഥലത്തിന്റെ പിന്നിലെ ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസും അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുലോചന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Kottayam, Youth, Jumped, River, Drunk, Died, Police, Dead Body, Kottayam: Youth Jumped to River While Drunk, Died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.