Found Dead | 'ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് മുങ്ങി'; മര്‍ദനക്കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ച നിലയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com) പൂഞ്ഞാറില്‍ ഭാര്യയെ മര്‍ദിച്ചെന്ന കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പള്ളി കുന്നേല്‍ ജയ്‌സണ്‍ (41) ആണ് മരിച്ചത്. പെരിങ്ങുളത്തിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 
Aster_MIMS

അക്രമണം പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ രണ്ട് ദിവസമായി ഇയാളെ നാട്ടില്‍നിന്നും കാണാനില്ലായിരുന്നു. ഭാര്യയെ ജയ്‌സണ്‍ പതിവായി മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചുറ്റിക ഉപയോഗിച്ചും മര്‍ദിച്ചു. തുടര്‍ന്ന് പൊലീസ് ഇവരുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു.

Found Dead | 'ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് മുങ്ങി'; മര്‍ദനക്കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Kottayam, Young Man, Wanted, Police, Found Dead, Kottayam: Young man wanted by police found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia