കോട്ടയം സ്വദേശിനി ഇൻഗ്ലൻഡിൽ മരിച്ച സംഭവം: മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്തതാണെന്ന ആരോപണവുമായി ബന്ധുക്കൾ: ദുരൂഹതയേറുന്നു
May 27, 2021, 08:45 IST
കോട്ടയം: (www.kvartha.com 27.05.2021) ഭർതൃമതി ഇൻഗ്ലൻഡിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ. പൊൻകുന്നം സ്വദേശിനി ഷീജയാണ് ഇൻഗ്ലൻഡിൽ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഭർത്താവിന്‍റെ കനത്ത മാനസിക പീഡനം മൂലം ഷീജ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം ഷീജ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 18 വർഷമായി ഭർത്താവ് ബൈജുവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഇൻഗ്ലൻഡിൽ സ്ഥിരതാമസമാണ് ഷീജ. കനത്ത പനിയെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം ഷീജ മരിച്ചുവെന്ന വാർത്ത ബൈജുവിന്‍റ സുഹൃത്താണ് ബന്ധുക്കളെ അറിയിച്ചത്. ഈ സമയം ബൈജു ഷീജയുടെ കുടുംബത്തോട് സംസാരിക്കാൻ തയ്യാറായില്ല. പിന്നീട് നിരന്തരം കുടുംബം ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷീജ ഭർത്താവിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന്‍റെ ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തിന് അയച്ച് ശബ്ദ സന്ദേശത്തിലും ഭർത്താവിന്‍റെ പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഷീജ പറയുന്നുണ്ട്.
ഇൻഗ്ലൻഡിൽ നഴ്സായി ജോലി ചെയ്യുന്ന ഷീജയുടെ ശമ്പളമടക്കം കൈകാര്യം ചെയ്തിരുന്നത് ബൈജുവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഷീജയുടെ പണം മുഴുവൻ ബൈജു കൈവശപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹം ഇൻഗ്ലൻഡിൽ തന്നെ സംസ്കരിക്കാനാണ് ഭർത്താവ് ശ്രമിക്കുന്നതെന്നും മൃതദേഹം നാട്ടിലേക്ക് വിട്ടു കിട്ടാനായി മുഖ്യമന്ത്രിക്കും, കേന്ദ്ര സഹമന്ത്രി വി മുരളീധരനുമടക്കം പരാതി കൊടുത്തിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
Keywords: News, Kottayam, England, Death, Obituary, Kerala, State, Kottayam resident, Mental abuse, Kottayam resident dies in England: Relatives allege suicide due to mental abuse.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.