Obituary | നൊമ്പരമായി ആന്‍ മരിയ; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു
Aug 5, 2023, 08:54 IST
കോട്ടയം: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന 17 കാരി ആന്‍ മരിയ ജോസ് മരണത്തിന് കീഴടങ്ങി. കോട്ടയത്തെ ആശുപത്രിയില്‍ പുലര്‍ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്.
ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് ആംബുലന്‍സിന് വേഗത്തില്‍ കൊച്ചിയിലെത്താന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് അന്നേദിവസം രാവിലെ 11.37ന് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തിയിരുന്നു.
പിന്നീട് ആന്‍മരിയുടെ ആരോഗ്യ നില ഗുരുതരമായതിനാല്‍ കോട്ടയത്ത് ചികിത്സയിലായിരുന്നു. ജുലൈ മുതലാണ് കാരിത്താസിലേക്ക് മാറ്റിയത്. സംസ്‌കാരം ഞായാഴ്ച രണ്ടുമണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലത്തില്‍ നടക്കും.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kottayam, Idukki, Anne Maria, Died, Treatment, Heart Attack, Kottayam: Anne Maria died after undergoing treatment for heart attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.