ടൂറിസ്റ്റ് ബസിനടിയിൽ തല കുടുങ്ങി മെക്കാനിക്കിന് മരണം; നാടിനെ നടുക്കി കൂത്തുപറമ്പിലെ അപകടം

 
Image of the accident site where the mechanic died under the bus in Koothuparamba.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പാട്യം സ്വദേശിയാണ് സുകുമാരൻ.
● വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു സംഭവം.
● മകൻ അന്വേഷിച്ചെത്തിയപ്പോൾ അപകടം കണ്ടു.
● ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ: (KVARTHA) കൂത്തുപറമ്പിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ സസ്പെൻഷൻ പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കൂത്തുപറമ്പ് പാട്യം സ്വദേശിയായ സി.വി. സുകുമാരനാണ് (60) മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബസ് നന്നാക്കാനെത്തിയതായിരുന്നു സുകുമാരൻ. പത്തുമണിയായിട്ടും ഭക്ഷണം കഴിക്കാൻ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്. 

Aster mims 04/11/2022

ബസിനടിയിൽ തല കുടുങ്ങിയ നിലയിലാണ് സുകുമാരനെ കണ്ടെത്തിയത്. ഉടൻതന്നെ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഈ ദുരന്ത വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അവരിലേക്കും എത്തിക്കുക. 

Summary: Mechanic dies trapped under bus in Koothuparamba, Kerala.

#Koothuparamba #BusAccident #MechanicDeath #KeralaNews #Tragedy #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia