SWISS-TOWER 24/07/2023

കോന്നി പെണ്‍കുട്ടി ആര്യ സുരേഷ് മരിച്ചു

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.07.2015) സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോന്നി സ്വദേശിയായ ആര്യ സുരേഷ് (17) മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആര്യ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവന്‍ ഡോക്ടര്‍മാര്‍ നിലനിര്‍ത്തിവന്നിരുന്നത്.

കാര്‍ഡിയാക് അറസ്റ്റാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആര്യയോടൊപ്പം ട്രെയിനില്‍നിന്നും വീണ രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. വീടുവിട്ട ഇവര്‍ ബംഗളൂരുവില്‍ പോയിരുന്നു. തിരിച്ച് മടങ്ങും വഴിയാണ് മൂന്ന് പേരും ട്രെയിനില്‍നിന്നും വീണത്. ആര്യ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയായിരുന്നു.

പത്തനംതിട്ട കോന്നിയില്‍ നിന്നു കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മങ്കര ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. തെങ്ങുംകാവ് സ്വദേശി എസ്. രാജി (17), ഐരവണ്‍ സ്വദേശി ആതിര (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആര്യയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് ഫ്രെണ്ടിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എസ്.പി. ഉമ ബഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ വിറ്റ ടാബ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് കേസ് അന്വേഷണത്തിന് നിര്‍ണായക തെളിവാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
കോന്നി പെണ്‍കുട്ടി ആര്യ സുരേഷ് മരിച്ചു


Keywords: Kerala, Murder, Accident, Obituary, Arya Suresh passes away, Train Accident
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia