Suicide | പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ അതിജീവിത തൂങ്ങിമരിച്ച നിലയില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ്

 




കൊല്ലം: (www.kvartha.com) പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ 16 കാരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

മകളെ കാണാനില്ലെന്ന് കാണിച്ച് ഈ മാസം അഞ്ചിന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്തു. 

Suicide | പോക്‌സോ കേസില്‍ യുവാവ് അറസ്റ്റിലായതിന് പിന്നാലെ അതിജീവിത തൂങ്ങിമരിച്ച നിലയില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ്


ശാരീരിക പരിശോധനയ്ക്കുശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. എന്നാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയുമായിരുന്നു.

Keywords:  News,Kerala,State,Local-News,Case,POCSO,Arrest,Police,Death,Suicide,Hanged, Obituary, Kollam: POCSO Case survivor found hanged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia