Found Dead | നെടുമ്പാശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നെടുമ്പാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി (62), ഭാര്യ ഷീല (55) , മകന്‍ ഷിബിന്‍ (33) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 
Aster_MIMS

വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗോപി ഓടോ റിക്ഷ ഡ്രൈവര്‍ ആയിരുന്നു. ഷിബി വിദേശത്തുനിന്ന് മടങ്ങി വന്നയാളാണ്. ഷിബിയുടെ ഭാര്യയെയും രണ്ടു മക്കളെയും കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു.

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിന്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നുവെന്നും എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഈ സമ്മര്‍ദത്തില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Found Dead | നെടുമ്പാശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  News, Kerala, Kerala-News, Obituary, Obituary-News, Kochi News, Nedumbassery News, Family, Found Dead, Kochi: Three members family found dead in Nedumbassery. 

 

 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia