Obituary | പഴയകാല കോണ്‍ഗ്രസ് നേതാവ് പി ഡി ദേവസിക്കുട്ടി ഹോടെലില്‍ മരിച്ച നിലയില്‍
Mar 2, 2023, 09:29 IST
കൊച്ചി: (www.kvartha.com) പഴയകാല കോണ്‍ഗ്രസ് നേതാവ് പി ഡി ദേവസിക്കുട്ടി (74)യെ കൊച്ചിയിലെ ഹോടെലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസമായി ഹോടെലില്‍ തങ്ങി വരികയായിരുന്നുവെന്നും ബുധനാഴ്ച ഹോടെലില്‍ നിന്നും പോകുമെന്ന് അറിയിച്ചിരുന്നുവെന്നും ഹോടെല്‍ ജീവനക്കാര്‍ പറഞ്ഞു.
വൈകുന്നേരം ആയിട്ടും ഇദ്ദേഹത്തെ കാണാതായതോടെ ഹോടെല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവസികുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
അവിവാഹിതനാണ്. മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പിആര്‍ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വടക്കേക്കര നിയമസഭാ സീറ്റിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായെങ്കിലും കെ കരുണാകരന്റെ വിശ്വസ്തനായി നിന്നു.
Keywords: News,Kerala,State,Kochi,Local-News,Congress,Death,Found Dead,Obituary, Politics,Police, Kochi: PD Devassikutty Found dead in hotel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.