Kailas Nath | മലയാള സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അസുഖബാധിതനായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. 

നടി സീമ ജി നായര്‍ അടക്കമുള്ളവര്‍ താരത്തിന്റെ വിയോഗവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. കൈലാസ് നാഥ് നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ കലാകാരന്‍. 

ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം 300 ലധികം സിനിമകളിലും 100 ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Aster_MIMS

Kailas Nath | മലയാള സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു


 

Keywords:  News, Kerala, Kerala-News, Obituary, Obituary-News, Actor, Cinema, Serial, Kailas Nath, Passed Away, Kochi: Actor Kailas Nath passed away.


 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia