ബെംഗ്ലൂര്‍: (www.kvartha.com) മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗ്ലൂറിലെ സീതാ സര്‍കിളിന് സമീപമുള്ള വിനായക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൃഷ്ണ ജി റാവു ഒരു ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ അടുത്തുള്ള മെഡികല്‍ സെന്ററില്‍ എത്തിച്ചതായും റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.
2018-ല്‍ കെ ജി എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ ജി എഫ് ചാപ്റ്റര്‍ 2-ലെ 'നിങ്ങള്‍ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്‍ത്തുനില്‍ക്കാന്‍ പോകരുത് സാര്‍' എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാന്‍ എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.
'നാനോ നാരായണപ്പ'യാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്.
Keywords: KGF actor Krishna G Rao passes away in Bangalore, Bangalore, News, Cine Actor, Dead, Hospital, Treatment, Obituary, Cinema, National.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ ജി എഫ്, കെ ജി എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നടനാണ് കൃഷ്ണ ജി റാവു. അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നുവെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.
2018-ല്‍ കെ ജി എഫ് ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം മുപ്പതിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. കെ ജി എഫ് ചാപ്റ്റര്‍ 2-ലെ 'നിങ്ങള്‍ക്കൊരുപദേശം തരാം, ഒരുകാലത്തും നിങ്ങളയാളെ എതിര്‍ത്തുനില്‍ക്കാന്‍ പോകരുത് സാര്‍' എന്ന റാവു അവതരിപ്പിച്ച താത്ത എന്ന കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ തൂഫാന്‍ എന്ന ഗാനത്തിലായിരുന്നു ഈ സംഭാഷണം.
'നാനോ നാരായണപ്പ'യാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അദ്ദേഹം എത്തുന്നത്.
Keywords: KGF actor Krishna G Rao passes away in Bangalore, Bangalore, News, Cine Actor, Dead, Hospital, Treatment, Obituary, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.