ഓസ്‌ട്രേലിയയില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു; 3 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 22.07.2021) ഓസ്‌ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടന്‍ സ്വദേശി ബിബിന്റെ ഭാര്യ ലോട്‌സിയും (35) മകളുമാണ് മരിച്ചത്.
Aster_MIMS

ഓസ്‌ട്രേലിയയില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു; 3 പേര്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രകുമായി കൂട്ടിയിടിച്ചാണ് അപകടം. ന്യൂ സൗത് വെയില്‍സിലെ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്‌സിക്ക് ക്യൂന്‍സ്ലാന്‍ഡില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

Keywords:  Keralites died in road accident in Australia, Thrissur, News, Accidental Death, Injured, Hospital, Treatment, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia