സൗദി അല്‍ കോബാറില്‍ മലയാളി യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍
Aug 23, 2012, 20:19 IST

ദമാം: സൗദി അല്‍ കോബാറില്‍ കുടുംബസമേതം താമസിക്കുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ ചുലായിപറമ്പില്‍ നാസറിനെ (44)യാണ് ഫ്ളാറ്റില്‍ കഴുത്തറുത്ത് നിലയില്‍ കണ്ടെത്തിയത്.
പെരുന്നാള്‍ ദിവസം ഭാര്യ മുംതാസിനെയും പെണ്‍മക്കളെയും നാട്ടിലേക്കയച്ചിരുന്നു. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ നാസറിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്. നാട്ടില്‍ എത്തിയ ഭാര്യ ഫോണില്‍ നാസറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ സുഹൃത്തിനെ വിളിച്ചു പറയുകയും, സുഹൃത്ത് നാസറിന്റെ താമസ സ്ഥലത്ത് ചെന്ന് നോക്കിയപ്പോള്‍ കതകു പുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടെന്‍ തന്നെ സ്പോന്സേറെ വിവരം അറിയിച്ചു. സ്പോണ്സര് പോലീസില്‍ വിവരം നല്‍കുകയായിരുന്നു. മുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു നാസറിന്റെ മൃതദേഹം.
മരിച്ച നാസര്‍ അല്‍ കോബാറിലെ ഒരു ബുക്ക് സ്റ്റാള്‍ ജീവനക്കാരനായിരുന്നു. ഭാര്യ മുംതാസ് ദമാമില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയാണ്. ഇവരുടെ സ്വരചേര്‍ച ഇല്ലായ്മയാണ് ഇവരെ നാട്ടിലേക്ക് അയക്കാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Saudi Arabia, Gulf, Obituary, Killed, Nasar, Dammam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.