ADVERTISEMENT
മംഗലാപുരം: ഉഡുപ്പിക്ക് സമീപം മുല്‍ക്കിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിക്കുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തലശ്ശേരിയില്‍ നിന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പാനൂര്‍ വടക്കേ പൊയിലൂര്‍ ചിറ്റാരിത്തോട് ചെമ്പന്റവിട അഹമ്മദ്, എടത്തല്‍ യൂസഫ്, ആയിഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ മുല്‍ക്കി ശ്രീനിവാസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Keywords: Mangalore, Accidental Death, Kannur, Obituary
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

