Sajan Francis | കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com) കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് (68) അന്തരിച്ചു. ചങ്ങനാശേരി നഗരസഭാ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി സി എഫ് തോമസിന്റെ സഹോദരനാണ്. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് ശേഷമാണ് സാജന്‍ ഫ്രാന്‍സിസ് നഗരസഭാ അധ്യക്ഷനായത്. പി ജെ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയായിരുന്നു നേട്ടം.
Aster_MIMS

Sajan Francis | കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു

യു ഡി എഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു ചങ്ങനാശേരി. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടത് പക്ഷത്തേക്ക് എത്തിയപ്പോഴാണ് ഫ്രാന്‍സിസ് ചെയര്‍മാനായത്.

മൃതദേഹം ചങ്ങനാശേരിയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തന്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kerala Congress Vice Chairman Sajan Francis passed away, Kottayam, News, Dead, Obituary, Kerala Congress (m), Dead Body, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia