Sajan Francis | കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു
Aug 26, 2022, 12:54 IST
കോട്ടയം: (www.kvartha.com) കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് (68) അന്തരിച്ചു. ചങ്ങനാശേരി നഗരസഭാ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ മന്ത്രി സി എഫ് തോമസിന്റെ സഹോദരനാണ്. കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് ശേഷമാണ് സാജന്‍ ഫ്രാന്‍സിസ് നഗരസഭാ അധ്യക്ഷനായത്. പി ജെ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയായിരുന്നു നേട്ടം.
യു ഡി എഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു ചങ്ങനാശേരി. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടത് പക്ഷത്തേക്ക് എത്തിയപ്പോഴാണ് ഫ്രാന്‍സിസ് ചെയര്‍മാനായത്.
മൃതദേഹം ചങ്ങനാശേരിയിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച 2.30-ന് ചങ്ങനാശേരി മെത്രാപ്പോലിത്തന്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kerala Congress Vice Chairman Sajan Francis passed away, Kottayam, News, Dead, Obituary, Kerala Congress (m), Dead Body, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.