ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പെരുമ്പടവ് ബി വി ജെ എം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്നു.
● ചിറക്കടവ് മാർ അപ്രേം യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു.
● കെ ടി യു സി സംസ്ഥാന സെക്രട്ടറിയായിരുന്നു.
● മൃതദേഹം ഞായറാഴ്ച രാവിലെ 9:30 മുതൽ പൊതുദർശനത്തിന് വെക്കും.
● സംസ്കാരം തിങ്കളാഴ്ച രാവിലെ 9:30 ന് തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.
തളിപ്പറമ്പ്: (KVARTHA) കേരളാ കോൺഗ്രസ് (മാണി) വിഭാഗം മുതിർന്ന നേതാവും പെരുമ്പടവ് ബി വി ജെ എം ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ എം കെ മാത്യു (85) നിര്യാതനായി.
പരേതൻ ചിറക്കടവ് മാർ അപ്രേം യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ, സി വൈ എം എ പ്രസിഡന്റ്, കെ ടി യു സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ വാഴൂർ എം എൽ എ ആയിരുന്ന പരേതനായ എം കെ ജോസഫ് സഹോദരനാണ്.
ഭാര്യ: മേരിക്കുട്ടി കുത്തുകല്ലുങ്കൽ (മണിമല). മക്കൾ: പ്രകാശ്, ആശ, ജോസ്, അലക്സ്. മരുമക്കൾ: ജോജി കൊച്ചുകരോട്ട്, മാർട്ടിൻ റാപ്പുഴ, ജെസി ആലക്കൽ, മിനി. മറ്റ് സഹോദരങ്ങൾ: സിസ്റ്റർ ലിറ്റിൽ ട്രീസ എസ് എ ബി എസ്, ബ്രിജിറ്റ് ഫിലോ, സിറിയക് തോമസ്, പരേതരായ മറിയക്കുട്ടി, അന്നമ്മ, സിസ്റ്റർ മൗറേലിയ എസ് എ ബി എസ്.
മൃതദേഹം ഞായറാഴ്ച (നവംബർ 23) രാവിലെ 9 30 മുതൽ പാലകുളങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (നവംബർ 24) രാവിലെ 9 30 ന് നടക്കും. പാലകുളങ്ങരയിലെ ഭവനത്തിൽ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയിലാണ് സംസ്കാരം.
ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Kerala Congress (Mani) veteran M K Mathew (85), former Headmaster and KTUC Secretary, passed away. Funeral on Monday.
#MKMattew #KeralaCongressM #Obituary #Taliparamba #KeralaPolitics #Headmaster
