
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തിങ്കളാഴ്ച ഉച്ചയോടെ വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം ലഭിച്ചത്.
● ഞായറാഴ്ച രാവിലെയാണ് തമ്പാനെ കായലിൽ കാണാതായത്.
● അപകടത്തിൽപ്പെട്ട തോണി ഞായറാഴ്ച തന്നെ കരക്കടിഞ്ഞിരുന്നു.
● വലിയപറമ്പ് പാലത്തിന് സമീപമാണ് തോണി കരക്കടിഞ്ഞത്.
● തീരദേശസേന, അഗ്നിരക്ഷാ സേന, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി.
പയ്യന്നൂർ: (KVARTHA) കവ്വായി കായലിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് സ്വദേശി എൻ പി തമ്പാന്റെ (61) മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് തമ്പാനെ കായലിൽ കാണാതായത്. അപകടത്തിൽപ്പെട്ട തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് തീരദേശസേനയുടെയും അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കായലിൽ ഊർജിതമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഈ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ലഭിച്ചത്.

ഭാര്യ: ശ്യാമള. മക്കൾ: രാംജിത്ത്, അഞ്ജു. മരുമകൻ: പ്രവീൺ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Body of fisherman missing in Kavvayi Lake found trapped in net.
#KavvayiLake #FishermanMissing #PayyanurNews #KeralaNews #Tragedy #BodyFound