Accidental Death | ബേകറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം
Feb 11, 2023, 18:02 IST
ADVERTISEMENT
ഉപ്പള: (www.kvartha.com) ബേകറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷോള്‍ കുടുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കാസര്‍കോട് തലപ്പാടി തൂമിനാടിലാണ് സംഭവം. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി ജയ ഷീല (24) ആണ് മരിച്ചത്.
കര്‍ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടില്‍ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
Keywords: News,Kerala,State,kasaragod,Accident,Death,Obituary,Local-News,Birthday, Kasaragod: Woman dies after dress gets stuck in grinder
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

