കര്‍ഷകത്തൊഴിലാളി നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 28.08.2021) കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമിറ്റിയംഗവുമായിരുന്ന ആലക്കോട്ടെ കെ എസ് അമ്മുക്കുട്ടി (88)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം.  

വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അസുഖം മാറിയിരുന്നു. വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എ കെ ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. 
Aster mims 04/11/2022

കര്‍ഷകത്തൊഴിലാളി നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു


പരേതരായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ. മകള്‍: സരോജിനി. മരുമകന്‍: സി പി എം നേതാവും മുന്‍ തളിപ്പറമ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ ജയപുരം രാജു. സഹോദരങ്ങള്‍: പരേതരായ മീനാക്ഷി, കൃഷ്ണന്‍. 

ആലക്കോട് അഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം സി പി എം ആലക്കോട് ഏരിയ കമിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

കണ്ണൂര്‍ ജില്ലയിലും കിഴക്കന്‍ മലയോരത്തും കര്‍ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില്‍ അവിസ്മരണീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് അമ്മുക്കുട്ടി. അവിഭക്ത സി പി എം തളിപ്പറമ്പ് ഏരിയാ കമിറ്റിയംഗം, ആലക്കോട് സധവീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്തംഗം, ഉദയഗിരി പഞ്ചായത്ത് വനിത സെര്‍വീസ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   

Keywords:  News, Kerala, State, Kannur, Death, Obituary, COVID-19, Dead Body, Funeral, Karshaka Thozhilali union leader KS Ammukutty passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia