ജനതാദള്‍ (എസ്) നേതാവ് ബി.എം.എല്‍ കൃഷ്ണപ്പയെ വെട്ടിക്കൊന്നു
Jul 26, 2012, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| BML Krishnappa |
ശേഷാദ്രിപുരത്ത്നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് കൃഷ്ണപ്പയ്ക്കെതിരെ ദാസനപുരയില്‍ അക്രമ മുണ്ടായത്. കൃഷ്ണപ്പ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സംഘമാണ് നിഷ്ഠൂര വധം നടത്തിയത്. അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച അക്രമിസംഘത്തില്പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം ഉപേക്ഷിച്ചാണ് ഘാതക സംഘം രക്ഷപ്പെട്ടത്.
ടെമ്പോയിലും കാറിലും മറ്റൊരുവാഹനത്തിലുമാണ് അക്രമികള്‍ സഞ്ചരിച്ചിരുന്നത്. കൃഷ്ണപ്പയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ ഉടന്‍ കാറിനുനേരെ വെടിയുതിര്‍ത്തി ഭീതിപരത്തിയശേഷം അദ്ദേഹത്തെ വലിച്ച്പുറത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ബാംഗ്ലൂര്‍ റൂറല്‍ എസ്.പി. ഡി. പ്രകാശ് പറഞ്ഞു. ജില്ലാ സായുധപോലീസിലെ വിജയകുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് കൃഷ്ണപ്പയുടെ അംഗരക്ഷകന്. കൃഷ്ണപ്പയുടെ ഡ്രൈവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. നേതാവിനെ അനുഗമിച്ചിരുന്ന കാറിലുണ്ടായിരുന്നവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.
കൃഷ്ണപ്പയുടെ രാഷ്ട്രീയ എതിരാളികളാണ് കൊലയ്ക്കുപിന്നിലെന്ന് പോലീസ് പറഞ്ഞു. നെലമംഗല താലൂക്ക് പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് കൃഷ്ണപ്പയുടെ കൊലയില്‍ കലാശിച്ചതെന്നും പോലീസ് അറിയിച്ചു. വാടക ഗുണ്ടകളാണ് ഈകൊലനടത്തിയത്. നെലമംഗലം താലൂക്കിലെ ദിന്നമംഗലയാണ് കൃഷ്ണപ്പയുടെ സ്വദേശം. രണ്ട് വര്‍ഷം മുമ്പും ഇദ്ദേഹത്തിനെതിരെ വധശ്രമം നടന്നിരുന്നു.
കൃഷ്ണപ്പ വധിക്കപ്പെട്ടവിവരമറിഞ്ഞ് തെരുവിലിറങ്ങിയ അദ്ദേഹത്തിന്റെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രണ്ടുബസുകള്‍ അഗ്നിക്കിരയാക്കി. പോലീസ് കാവലിലാണ് നഗരത്തിലേക്കുള്ള വാഹനങ്ങളെ കടത്തിവിട്ടത്. ഘാതകസംഘത്തെ പിടികൂടുന്നതിനുവേണ്ടി കര്ണ്ണാടകയിലാകെ പോലീസ് വലവിരിച്ചിട്ടുണ്ട്.
Keywords: Bangalore, Obituary, National, Murder, Leader, BML Krishnappa, Janatha Dal (s)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



