ജനതാ­ദള്‍ (എസ്) നേ­താ­വ് ബി.എം.എല്‍ കൃ­ഷ്­ണപ്പ­യെ വെ­ട്ടി­ക്കൊ­ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനതാ­ദള്‍ (എസ്) നേ­താ­വ് ബി.എം.എല്‍ കൃ­ഷ്­ണപ്പ­യെ വെ­ട്ടി­ക്കൊ­ന്നു
BML Krishnappa
ബാം­ഗ്ലൂര്‍: ജ­ന­താ­ദള്‍ (എസ്) നേ­താ­വി­നെ അ­ജ്ഞാ­ത­സം­ഘം കാര്‍ ത­ട­ഞ്ഞു­നിര്‍­ത്തി വെട്ടി­ക്കൊന്നു. നേ­താ­വി­ന്റെ അം­ഗ­ര­ക്ഷക­ന്റെ വെ­ടി­യേ­റ്റ് അ­ക്ര­മി­കളി­ലൊ­രാള്‍ മ­രിച്ചു. ബാം­ഗ്ലൂര്‍ റൂ­റല്‍ ജില്ലാ പ­ഞ്ചാ­യ­ത്തി­ലെ പ്ര­തി­പ­ക്ഷ­നേ­താ­വ് ബി.എം.എല്‍. കൃ­ഷ്­ണ­പ്പ­യാ­ണ് വെ­ട്ടേ­റ്റ്­ മ­രി­ച്ചത്. ബു­ധ­നാഴ്­ച രാ­ത്രി ഒമ്പ­ത് മണി­യോ­ടെ­യാ­ണ് ബാം­ഗ്ലൂര്‍ ന­ഗര­ത്തെ ന­ടുക്കി­യ സം­ഭ­വം ന­ട­ന്ന­ത്.

ശേ­ഷാ­ദ്രി­പു­ര­ത്ത്‌­നി­ന്ന് വീ­ട്ടി­ലേ­ക്ക് പോ­കു­ന്ന­തി­നി­ട­യി­ലാ­ണ് കൃ­ഷ്­ണ­പ്പ­യ്‌ക്കെ­തി­രെ ദാ­സ­ന­പു­ര­യില്‍ അ­ക്ര­മ ­മു­ണ്ടാ­യത്. കൃ­ഷ്­ണ­പ്പ സ­ഞ്ച­രി­ച്ച കാ­റി­നെ പി­ന്തു­ടര്‍­ന്ന സം­ഘ­മാ­ണ് നിഷ്ഠൂ­ര വ­ധം ന­ട­ത്തി­യത്. അം­ഗ­ര­ക്ഷക­ന്റെ വെ­ടി­യേ­റ്റ് മ­രി­ച്ച­ അ­ക്ര­മി­സം­ഘ­ത്തില്‍­പ്പെ­ട്ട­യാ­ളെ തി­രി­ച്ച­റി­ഞ്ഞി­ട്ടില്ല. ഇ­യാ­ളു­ടെ മൃ­ത­ദേ­ഹം ഉ­പേ­ക്ഷി­ച്ചാ­ണ് ഘാ­ത­ക സം­ഘം ര­ക്ഷ­പ്പെ­ട്ട­ത്.
ജനതാ­ദള്‍ (എസ്) നേ­താ­വ് ബി.എം.എല്‍ കൃ­ഷ്­ണപ്പ­യെ വെ­ട്ടി­ക്കൊ­ന്നു

ടെ­മ്പോ­യിലും കാ­റിലും മ­റ്റൊ­രു­വാ­ഹ­ന­ത്തി­ലു­മാ­ണ് അ­ക്ര­മി­കള്‍ സ­ഞ്ച­രി­ച്ചി­രു­ന്നത്. കൃ­ഷ്­ണ­പ്പ­യു­ടെ കാര്‍ ത­ട­ഞ്ഞു­നിര്‍ത്തി­യ ഉ­ടന്‍ കാ­റി­നു­നേ­രെ വെ­ടി­യു­തിര്‍­ത്തി ഭീ­തി­പ­ര­ത്തി­യ­ശേ­ഷം അ­ദ്ദേഹ­ത്തെ വ­ലി­ച്ച്­പു­റ­ത്തി­ട്ട് വെ­ട്ടി­ക്കൊല്ലുകയാ­യി­രു­ന്നു­വെ­ന്ന് ബാം­ഗ്ലൂര്‍ റൂ­റല്‍ എ­സ്.പി. ഡി. പ്ര­കാ­ശ് പ­റഞ്ഞു. ജില്ലാ സാ­യു­ധ­പോ­ലീ­സി­ലെ വി­ജ­യ­കു­മാര്‍ എന്ന കോണ്‍­സ്­റ്റ­ബി­ളാ­ണ് കൃ­ഷ്­ണ­പ്പ­യു­ടെ അം­ഗ­ര­ക്ഷകന്‍. കൃ­ഷ്­ണ­പ്പ­യു­ടെ ഡ്രൈ­വര്‍­ക്കും ഗു­രു­ത­രമാ­യ പ­രി­ക്കുണ്ട്. നേ­താ­വി­നെ അ­നു­ഗ­മി­ച്ചി­രു­ന്ന കാ­റി­ലു­ണ്ടാ­യി­രു­ന്ന­വര്‍ക്കും അ­ക്ര­മ­ത്തില്‍ പ­രി­ക്കേ­റ്റു.

കൃ­ഷ്­ണ­പ്പ­യു­ടെ രാ­ഷ്ട്രീ­യ എ­തി­രാ­ളി­ക­ളാ­ണ് കൊ­ല­യ്­ക്കു­പി­ന്നി­ലെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. നെ­ല­മം­ഗ­ല താ­ലൂ­ക്ക് പ­ഞ്ചായ­ത്ത് അം­ഗ­ത്തെ കൊ­ല­പ്പെ­ടു­ത്തി­യ­തി­ന്റെ പ്ര­തി­കാ­ര­മാ­ണ് കൃ­ഷ്­ണ­പ്പ­യു­ടെ കൊ­ല­യില്‍ ക­ലാ­ശി­ച്ച­തെന്നും പോ­ലീ­സ് അ­റി­യിച്ചു. വാ­ട­ക ഗു­ണ്ട­ക­ളാണ് ഈ­കൊ­ല­ന­ട­ത്തി­യ­ത്. നെ­ല­മംഗ­ലം താ­ലൂ­ക്കി­ലെ ദി­ന്ന­മം­ഗ­ല­യാ­ണ് കൃ­ഷ്­ണ­പ്പ­യു­ടെ സ്വ­ദേശം. ര­ണ്ട് വര്‍­ഷം മുമ്പും ഇ­ദ്ദേ­ഹ­ത്തി­നെ­തി­രെ വ­ധ­ശ്ര­മം ന­ട­ന്നി­രു­ന്നു.
ജനതാ­ദള്‍ (എസ്) നേ­താ­വ് ബി.എം.എല്‍ കൃ­ഷ്­ണപ്പ­യെ വെ­ട്ടി­ക്കൊ­ന്നു


കൃ­ഷ്­ണ­പ്പ വ­ധി­ക്ക­പ്പെ­ട്ട­വി­വ­ര­മ­റി­ഞ്ഞ് തെ­രു­വി­ലി­റങ്ങി­യ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­കൂ­ലി­കള്‍ വ്യാ­പ­കമാ­യ അ­ക്ര­മം അ­ഴി­ച്ചു­വിട്ടു. വാ­ഹ­ന­ങ്ങള്‍ക്കും ക­ട­കള്‍ക്കും നേ­രെ ക­ല്ലേ­റു­ണ്ടായി. ഇ­തേ­തു­ടര്‍­ന്ന് ര­ണ്ട് മ­ണിക്കൂ­റോ­ളം ഗ­താഗ­തം സ്­തം­ഭിച്ചു. ര­ണ്ടു­ബ­സു­കള്‍ അ­ഗ്നി­ക്കി­ര­യാക്കി. പോ­ലീ­സ് കാ­വ­ലി­ലാണ് ന­ഗ­ര­ത്തി­ലേ­ക്കു­ള്ള വാ­ഹ­നങ്ങ­ളെ ക­ട­ത്തി­വി­ട്ടത്. ഘാ­ത­ക­സം­ഘ­ത്തെ പി­ടി­കൂ­ടു­ന്ന­തിനു­വേ­ണ്ടി കര്‍­ണ്ണാ­ട­ക­യി­ലാ­കെ പോ­ലീ­സ് വ­ല­വി­രി­ച്ചി­ട്ടുണ്ട്.


Keywords:  Bangalore, Obituary, National, Murder, Leader, BML Krishnappa, Janatha Dal (s)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia