വിനോദയാത്ര ദുരന്തമായി; കരിവെള്ളൂരിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

 
Photo of Akhil Augustin, student who drowned in Karivellur temple pond.
Photo of Akhil Augustin, student who drowned in Karivellur temple pond.

Photo: Arranged

● ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
● അഖിൽ ബെംഗളൂരിലെ വിദ്യാർത്ഥിയായിരുന്നു.
● സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് ദാരുണാന്ത്യം.
● മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

കണ്ണൂർ: (KVARTHA) കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച യുവാവ് ഇടുക്കി ചെറുതോണി സ്വദേശി. ബെംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന അഖിൽ അഗസ്റ്റിൻ (22) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയായിരുന്നു സംഭവം.

ഇടുക്കി ചെറുതോണി മഞ്ഞപ്പാറയിലെ ചേനാറ്റിൻ ഹൗസിൽ പരേതരായ റെജി-സോഫി ദമ്പതികളുടെ ഏകമകനാണ് അഖിൽ. ബെംഗളൂരിലെ സെന്റ് ക്രിസ്തു ജയന്തി കോളേജിൽ ബിബിഎം പഠനം പൂർത്തിയാക്കി ജോലി ലഭിച്ചതിനെ തുടർന്ന് സെന്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളായ ചെറുകുന്ന് കീഴറ സ്വദേശി പി.പി. അഭയ്, കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്, പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക്‌ലോൺ എന്നിവർക്കൊപ്പം കരിവെള്ളൂർ മണക്കാട്ടുള്ള സുഹൃത്ത് ആദിത്ത് സന്തോഷിന്റെ വീട്ടിലെത്തിയതായിരുന്നു അഖിൽ.

ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Student drowns in temple pond in Karivellur, Kerala.

#KeralaNews #DrowningIncident #TemplePond #Karivellur #Tragedy #Idukki

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia