കരിവെള്ളൂരിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; റിട്ട. പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു

 
Portrait of retired Panchayat employee P.V. Krishnan who died in the road accident.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏച്ചിക്കൊവ്വലിലെ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ പി വി കൃഷ്ണൻ മരിച്ചു
● വെള്ളിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ആണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം
● ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
● അപകടത്തിന് ശേഷം നിർത്താതെ പോയ കണ്ടെയ്നർ ലോറി ഓണക്കുന്നിൽ നാട്ടുകാർ തടഞ്ഞു
● ലോറി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി

പയ്യന്നൂർ: (KVARTHA) ദേശീയപാതയിൽ കരിവെള്ളൂർ ആണൂരിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഏച്ചിക്കൊവ്വലിലെ റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരൻ പി വി കൃഷ്ണൻ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം നടന്നത്.

Aster mims 04/11/2022

ആണൂർ പെട്രോൾ പമ്പിന് സമീപം വെച്ചാണ് കൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി കരിവെള്ളൂർ ഓണക്കുന്നിൽ വെച്ച് നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

മുൻ പിലിക്കോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന പി വി പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രകാശൻ, പ്രിയേഷ് (ആയുർവേദ ഫിസിയോതെറാപ്പിസ്റ്റ്), പ്രിയ (കൊടക്കാട് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പി വി പുഷ്പരാജ്, അപർണ. സഹോദരങ്ങൾ: മീനാക്ഷി, രമണി, ഉഷ. പരേതരായ നാരായണൻ, രവീന്ദ്രൻ എന്നിവർ മറ്റ് സഹോദരങ്ങളാണ്.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: P.V. Krishnan (75), a retired Panchayat employee, died after a container truck hit his scooter in Karivellur. The truck was caught by locals.

#PayyanurNews #RoadAccident #Karivellur #KannurNews #BreakingNews #Obituary #KeralaNews #HighwayAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia