പ്രമുഖ പണ്ഡിതന്‍ കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 18.06.2016) പ്രമുഖ മുസ്ലിം പണ്ഡിതന്‍ കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍(80) അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും മടവൂര്‍ സിഎം സെന്റര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാപ്പാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പ്രശസ്ത  പണ്ഡിതനും രിഫാഈ ത്വരീഖത്തിന്റെ പ്രചാരകനുമായ ഇമ്പിച്ചഹമ്മദ് മുസ്ലിയാരുടെയും ആലസ്സം വീട്ടില്‍ കുഞ്ഞീമയുടെയും മകനായി 1936 ജനുവരി 13നാണ് ഉമര്‍ മുസ്ലിയാരുടെ ജനനം.

കാപ്പാട്ടെ പ്രസിദ്ധമായ ചിറ്റടുത്ത് തറവാട്ടുകാരാണ്. പിതാവ് തന്നെയാണ് ആദ്യ ഗുരുവര്യന്‍. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി നല്ലളം ജുമുഅത്ത് പള്ളിയിലാണ് ആദ്യമായി ദര്‍സ് ആരംഭിച്ചത്.

പിന്നീട് നന്ദി ദാറുസ്സലാം, പുറക്കാട്, വെള്ളിമാട്കുന്ന്, കൊടുവള്ളി, നല്ലളം തുടങ്ങിയ സ്ഥലങ്ങളിലും മതാധ്യാപനം നടത്തി. ഒന്നര പതിറ്റാണ്ടായി മടവൂര്‍ സിഎം സെന്ററില്‍ മുദരിസ്സായി സേവനം ചെയ്ത് വരികയായിരുന്നു ഉമര്‍ മുസ്ലിയാര്‍.
പ്രമുഖ പണ്ഡിതന്‍ കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

Keywords: Kozhikode, Kerala, Sunni, Samastha, Dead, Obituary, Kappad Umer Musliyar, Passed away, Kappad, CM Center.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia